സിനിമ, സീരിയല്‍ നടി അനു നായരും കൂട്ടുകാരിയും സഞ്ചരിച്ച കാര്‍ കൊക്കയിലേക്കു വീണു

 


സിനിമ, സീരിയല്‍ താരം അനു നായരും കൂട്ടുകാരിയും സഞ്ചരിച്ച കാര്‍ 50 അടി താഴ്ചയിലേക്കു മറിഞ്ഞു.

പലവട്ടം തലകീഴായി മറിഞ്ഞു തകര്‍ന്ന കാറില്‍ നിന്നും യുവതികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ആനമല പാതയില്‍ പത്തടിപ്പാലത്തിനു സമീപം ഇന്നലെ വൈകിട്ട് 4 ന് ആയിരുന്നു അപകടം. മലക്കപ്പാറ ഭാഗത്തു നിന്നു ചാലക്കുടിയിലേക്കു വരികയായിരുന്നു. നവീകരണത്തിന്റെ ഭാഗമായി പൊളിച്ചിട്ടിരുന്ന റോഡില്‍ കിടന്നിരുന്ന കല്ലില്‍ തട്ടി നിയന്ത്രണം വിട്ട കാര്‍ കൊക്കയിലേക്കു മറിയുകയായിരുന്നു.

കാറിലെ എയര്‍ ബാഗുകളാണ് തുണയായത്. കാറിന്റെ ഡോര്‍ തുറന്ന് പുറത്തു കടന്ന യുവതികള്‍ കാട്ടിലൂടെ നടന്ന് റോഡിലെത്തി. പിന്നീട് അതുവഴി വന്ന വിനോദ സഞ്ചാരികളുടെ വാഹനത്തില്‍ കയറി മലക്കപ്പാറ വനം വകുപ്പ് ഓഫിസില്‍ സഹായം തേടുകയായിരുന്നു. പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ചാലക്കുടിയിലേക്കു പോയി.



Post a Comment

Previous Post Next Post