വിദ്യാർത്ഥിയെ വീടിനടുത്തെ മരക്കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

 


കൂനം: കൂനത്ത് വിദ്യാർത്ഥിയെ വീടിനടുത്തെ മരക്കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂറുമാത്തൂര്‍ കൂനത്തെ ബാബു-ശ്രീജ ദമ്പതികളുടെ മകന്‍ പുളുക്കൂല്‍ വീട്ടില്‍ ജിബിന്‍(18) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് മരിച്ച നിലയില്‍ കണ്ടത്. കുറുമാത്തൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്നും ഈ വര്‍ഷം പ്ലസ്ടു പാസ്സായ വിദ്യാർഥിയാണ് ജിബിൻ. ഏക സഹോദരി ജിസ്‌ന. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

Post a Comment

Previous Post Next Post