വൈദ്യുതിയില്‍ ഷോക്ക് മാസം തോറും: ഓരോ മാസവും നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ഭേദഗതിയുമായി കേന്ദ്രം

 


തിരുവനന്തപുരം: ഇനി ഓരോ മാസവും വൈദ്യുതി നിരക്ക് കൂടാന്‍ സാധ്യത. ഓരോ മാസവും നിരക്ക് വര്‍ദ്ധിപ്പിക്കാവുന്ന ചട്ടഭേദ​ഗതിക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

വൈദ്യുതി വിതരണക്കമ്ബനികള്‍ക്ക് ഓരോ മാസവും വൈദ്യുതി നിരക്ക് കൂട്ടാന്‍ അനുവദിക്കുന്നതാണ് ചട്ടഭേദ​ഗതി.


വൈദ്യുതി റ​ഗുലേറ്ററി കമ്മീഷന്‍്റെ മുന്‍കൂര്‍ അനുമതിയില്ലാതെ കമ്ബനികള്‍ക്ക് നിരക്ക് വര്‍ദ്ധിപ്പിക്കാം. ഇന്ധനച്ചെലവ്, പ്രസരണ ചാര്‍ജ്, വൈദ്യുതി വാങ്ങുന്നതിലെ ചെലവ് തുടങ്ങി കമ്ബനികള്‍ക്ക് വരുന്ന അധികച്ചിലവ് വൈ​ദ്യുതി നിരക്കിലൂടെ ഉപഭോ​ക്താക്കളില്‍ നിന്ന് ഈടാക്കാം. വര്‍ദ്ധിപ്പിക്കേണ്ട നിരക്ക് കണക്കാക്കാന്‍ പ്രത്യേക ഫോര്‍മുലയും നിര്‍ദ്ദേശിക്കുന്നുണ്ട്.

ചട്ടഭേദ​ഗതിയുടെ കരടില്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ഊര്‍ജ്ജമന്ത്രാലയം അഭിപ്രായം തേടിയിരിക്കുകയാണ്. വൈദ്യുതി നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടതിനുപിന്നാലെയാണ് കേന്ദ്രം ചട്ടഭേദഗതിയുമായി എത്തിയിരിക്കുന്നത്. നേരത്തേ വൈദ്യുതി നിയമ ഭേദഗതി ബില്‍ വലിയ വിവാദമായിരുന്നു. കമ്ബനികള്‍ക്ക് നിരക്ക് വര്‍ദ്ധനവ് രണ്ട് മാസം വരെ വര്‍ദ്ധിപ്പിക്കാന്‍ ചട്ടം അനുമതി നല്‍കുന്നുണ്ട്.

ഓഗസ്റ്റിലെ വൈദ്യുതി വിതരണത്തിലെ അധികച്ചിലവ് ഒക്ടോബറില്‍ ഈടാക്കാം. അധിക തുക താരിഫിന്റ് 20 ശതമാനത്തിലധികം വന്നാല്‍ മാത്രമാണ് ഇതിന് അനുമതി. സമയപരിധി കഴിഞ്ഞാല്‍ അധിക തുക പിന്നീട് ഈടാക്കാനാകില്ല. നിലവില്‍ ഉപഭോ​ക്താക്കളില്‍ നിന്ന് സര്‍ ചാര്‍ജ് എന്ന പേരിലാണ് വൈദ്യുതി വിതരണത്തിലെ അധികച്ചാര്‍ജ് ഈടാക്കുന്നത്.

Post a Comment

Previous Post Next Post