മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു

 


മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ 3 ഷട്ടറുകള്‍ തുറന്നു. 30 സെന്റിമീറ്റർ വീതം തുറന്ന് 543 ക്യൂസെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. വെള്ളം വള്ളക്കടവ്, വണ്ടിപ്പെരിയാർ, ചപ്പാത്ത്, ഉപ്പുതറ വഴി ഇടുക്കി ഡാമിലെത്തും. രണ്ടു മണിക്കൂറിനുശേഷം 1000 ഘനയടിയായി വെള്ളത്തിന്റെ അളവ് ഉയർത്തും. നദികളിലും കൈവഴികളിലും ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍  പെരിയാർ തീരത്ത് ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്.

Post a Comment

Previous Post Next Post