ആലക്കോട് വാറ്റ് ചാരായ നിർമ്മാണ കേന്ദ്രത്തിൽ നിന്ന് 110 ലിറ്റർ വാഷ് കണ്ടെടുത്തു നശിപ്പിച്ചു



ആലക്കോട്: വാറ്റുചാരായ നിർമ്മാണ കേന്ദ്രത്തിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 110 ലിറ്റർ വാഷ് കണ്ടെത്തി. റെയ്ഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസർ പ്രകാശൻ ആലക്കലിൻ്റെ നേതൃത്വത്തിൽ പാത്തൻപാറ,പാറെ മൊട്ട, മൈലംപെട്ടി, ആശാൻ കവല ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ പാറെമൊട്ട യിലെ തോട്ടുചാലിൽ വെച്ചാണ് 110 ലിറ്റർവാഷ് കണ്ടെത്തി അബ്കാരി കേസ്സെടുത്തത്. റെയ്ഡിൽപ്രിവന്റീവ് ഓഫീസർമാരായ സജീവ്. പി.ആർ, അഹമ്മദ്.കെ പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് രാജേഷ്. ടി.ആർ. സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് ഹാരീസ്.കെ, ഷിബു. സി.കെ,വനിതാ സിവിൽ എക്സൈസ് ഓഫീസർ ആതിരഎം എന്നിവരും ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post