കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത ഒന്‍പതാം ക്ളാസ് വിദ്യാര്‍ത്ഥിനിയെ സഹപാഠി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്ന് ആരോപണമുയര്‍ന്ന സംഭവത്തില്‍ വഴിത്തിരിവ്.
ദൃശ്യമാധ്യമങ്ങള്‍ക്ക് മുമ്ബില്‍ വെളിപ്പെടുത്തലിന് പെണ്‍കുട്ടിയെ പ്രേരിപ്പിക്കുകയും, വിവരം പിന്നീട് മെയിന്‍ സ്ട്രീം മാധ്യമങ്ങള്‍ക്ക് നേരിട്ട് നല്‍കുകയും ചെയ്ത കുട്ടിയുടെ അച്ഛന്‍ പോക്‌സോ കേസിലെ പ്രതിയെന്നാണ് പൊലിസ് നല്‍കുന്ന വിവരം.
മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ മഹാരാഷ്ട്രയിലെ ഖര്‍ഗര്‍ പൊലീസാണ് പിതാവിനെതിരെ പോക്‌സോ കേസെടുത്തിട്ടുള്ളത്. രണ്ട് വര്‍ഷം മുമ്ബായിരുന്നു സംഭവം. ഭാര്യയുടെ പരാതിയിലായിരുന്നു അന്ന് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. പിന്നീട് നാട്ടിലെത്തിയ പെണ്‍കുട്ടിയുടെ മാതാവാണ് ഈക്കാര്യം വ്യക്തമാക്കിയത് അതിക്രൂരമായപീഡനത്തിനിരയായ മകളെ ദൃശ്യമാധ്യമങ്ങള്‍ക്ക് മുന്നില്‍ രക്ഷിതാവ് ഹാജരാക്കുന്നതും, കുട്ടിയുടെ ചിത്രമെടുക്കുന്നതും നിയമവിരുദ്ധമാണെന്നിരിക്കെ, ദൃശ്യമാധ്യമങ്ങളെ നേരിട്ട് വിവരം നല്‍കിയതും, മകളെ കൊണ്ട് പ്രതികരണം നടത്തിച്ചതും പിതാവായിരുന്നു.
.jpeg)
Post a Comment