ആപ്പുകള്‍ തുറക്കുമ്പോൾ ഇനി ഫുള്‍ സ്ക്രീന്‍ ആഡുകള്‍ വരില്ല; പ്രഖ്യാപനവുമായി ഗൂഗിള്‍

 


മൊബൈല്‍ അപ്ലിക്കേഷനുകള്‍ തുറക്കുമ്ബോള്‍ വരുന്ന ഫുള്‍ സ്ക്രീന്‍ ആഡുകള്‍ക്ക് നിയന്ത്രണവുമായി പ്ലേ സ്റ്റോര്‍.

അടുത്ത മാസം മുതല്‍ ഇത്തരം പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഗൂഗിള്‍ അറിയിച്ചു. ആപ്ലിക്കേഷനുകള്‍ തുറക്കുകയും ക്ലോസ് ചെയ്യുകയും ചെയ്യുമ്ബോഴാണ് ഇത്തരം പരസ്യങ്ങള്‍ സാധാരണയായി വരുന്നത്. 15 സെക്കന്‍ഡിന് ശേഷം ഈ ആഡുകള്‍ ക്ലോസ് ചെയ്യാം. ഈ പരസ്യങ്ങള്‍ അടുത്ത മാസം മുതല്‍ ഉണ്ടാവില്ല. എന്നിരുന്നാലും, ആപ്ലിക്കേഷനുള്ളിലെ റിവാര്‍ഡുകള്‍ക്കായുള്ള ആഡുകള്‍ പ്രവര്‍ത്തിപ്പിക്കാം.

Post a Comment

Previous Post Next Post