കണിച്ചാര്‍ പഞ്ചായത്തില്‍ ഒഴികെ ക്വാറികളുടെ നിരോധനം നീക്കി

 


കണ്ണൂര്‍; ജില്ലയിലെ ചെങ്കല്‍, കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനത്തിന് ഏര്‍പ്പെടുത്തിയ താല്‍ക്കാലിക നിരോധനം ജില്ലയില്‍ കാല വര്‍ഷത്തിന്റെ തീവ്രത കുറഞ്ഞ സഹചര്യത്തില്‍ പിന്‍വലിച്ച്‌ ജില്ലാ കലക്ടര്‍ ഉത്തരവായി.

എന്നാല്‍ ഇരിട്ടി താലൂക്കിലെ കണിച്ചാര്‍ വില്ലേജിലെ വിവിധ മേഖലകളില്‍ ഉരുള്‍പൊട്ടലുണ്ടായ സാഹചര്യത്തില്‍ കണിച്ചാര്‍ പഞ്ചായത്തിലെ ക്വാറികളുടെ പ്രവര്‍ത്തനത്തിന് ഏര്‍പ്പെടുത്തിയ നിരോധനം മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ തുടരുമെന്നും ഉത്തരവില്‍ വ്യക്തമാക്കി.

Post a Comment

Previous Post Next Post