ഫാ.ജോസഫ്‌ വലിയകണ്ടം നിര്യാതനായി



കണ്ണൂര്‍: തലശേരി അതിരൂപതയിലെ മുതിര്‍ന്ന വൈദികരില്‍ ഒരാളായ ഫാദര്‍ ജോസഫ് വലിയകണ്ടം (82) നിര്യാതനായി. ഫാദര്‍ കിഡ്നി സംബന്ധമായ അസുഖത്താല്‍ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്ബോഴാണ് മരണമടഞ്ഞത് സംസ്കാര ശുശ്രുഷകള്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു 2.30 ന് സ്വന്തം ഇടവകയായ എടൂര്‍ സെന്റ് മേരീസ് ഫോറോനാ ദേവാലയത്തില്‍ തലശ്ശേരി അതിരൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് പാമ്ബ്ലാനി പിതാവിന്റെ മുഖ്യ കര്‍മികത്വത്തില്‍ നടത്തും


ഫാ ജോസഫ് വലിയകണ്ടം 1940 ഫെബ്രുവരി 5 ന്പാലാ രൂപതയിലെ കുറവിലങ്ങാട് ഇടവകയില്‍ വലിയകണ്ടം ജോസഫ് മറിയം ദാമ്ബതികളുടെ മൂത്തമകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം കുറവിലങ്ങാട് ചെറുകരപ്പാറ ഗവണ്മെന്റ് എല്‍ പി സ്കൂളിലും എടൂര്‍ എല്‍ പി സ്കൂളിലും ആയി പൂര്‍ത്തിയാക്കി. ഹൈസ്കൂള്‍ വിദ്യാഭ്യാസം എടൂരും കുളത്തുവയലിലുമായി പൂര്‍ത്തിയാക്കി.
അതിനുശേഷം 1958ല്‍ കുന്നോത്ത് സെന്റ് ജോസഫ് മൈനര്‍ സെമിനാരിയില്‍ ചേര്‍ന്ന് തലശ്ശേരി രൂപതക്കുവേണ്ടി വൈദികപഠനം ആരംഭിച്ചു. ആലുവ സെന്റ് ജോസഫ് പൊന്തിഫികല്‍ സെമിനാരിയില്‍ തത്വവശാസ്ത്ര-ദൈവശാസ്ത്ര പഠനം പൂര്‍ത്തിയാക്കി 1967ല്‍ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപിള്ളി പിതാവില്‍ നിന്നും തലശ്ശേരിയില്‍ വച്ചു പൗരോഹിത്യം സ്വീകരിച്ചു.
പേരാവൂര്‍ ഇടവകയില്‍ സഹവികാരിയായി പൗരോഹിത്യശുശ്രുഷ ആരംഭിച്ചു. വെള്ളരിക്കുണ്ട്, താമരശ്ശേരി രൂപതയിലെ കൂടരഞ്ഞി, മണിക്കടവ്, കുടിയാന്മല, പുളിങ്ങോം ചെറുപുഴ, കരുവാഞ്ചല്‍, കിളിയന്തറ എന്നി ഇടവകകളില്‍ വികാരിയായി സേവനം അനുഷ്‌ടിച്ചു.

പേരാവൂര്‍ ഇടവകയില്‍ സഹവികാരിയായി പൗരോഹിത്യശുശ്രുഷ ആരംഭിച്ചു. വെള്ളരിക്കുണ്ട്, താമരശ്ശേരി രൂപതയിലെ കൂടരഞ്ഞി, മണിക്കടവ്, കുടിയാന്മല, പുളിങ്ങോം ചെറുപുഴ, കരുവാഞ്ചല്‍, കിളിയന്തറ എന്നി ഇടവകകളില്‍ വികാരിയായി സേവനം അനുഷ്‌ടിച്ചു.
1990 മുതല്‍ 1998 വരെ തലശേരി കോര്‍പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുടെ മാനേജര്‍ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2015 മുതല്‍ കരുവഞ്ചല്‍ ശാന്തിഭവന്‍ വൈദിക മന്ദിരത്തില്‍ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.

Post a Comment

Previous Post Next Post