ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാര്‍ട്ട്ഫോണ്‍ വിപണിയാണ് ഇന്ത്യ. ഇപ്പോളിതാ വില കുറഞ്ഞ സ്മാര്‍ട്ട്ഫോണ്‍ വിഭാഗത്തില്‍ നിന്നും ചൈനീസ് ഭീമന്‍മാരെ പുറത്താക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നു.
150 ഡോളറില്‍ അതായത് 12,000 രൂപയില്‍ താഴെയുള്ള സ്മാര്‍ട്ട്ഫോണുകള്‍ വില്‍ക്കുന്നതില്‍ നിന്ന് ചൈനീസ് നിര്‍മ്മാതാക്കളെ ഇന്ത്യ നിരോധിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.
ചൈനീസ് ബ്രാന്‍ഡുകളായ റിയല്‍മി, ഷവോമി എന്നിവയെ, കുറഞ്ഞ ചെലവിലുള്ള സ്മാര്‍ട്ട്ഫോണ്‍ വിതരണത്തിന്റെ വിലക്ക് സാരമായി ബാധിക്കും. 12,000 രൂപയില്‍ താഴെയുള്ള സ്‌മാര്‍ട്ട്‌ഫോണുകള്‍ 2022 ജൂണ്‍ വരെയുള്ള പാദത്തില്‍ ഇന്ത്യയുടെ സ്മാര്‍ട്ടഫോണ്‍ വില്പനയുടെ മൂന്നിലൊന്ന് സംഭാവന ചെയ്തിട്ടുണ്ട്. ചൈനീസ് കമ്ബനികള്‍ 80 ശതമാനം വരെ ഇറക്കുമതി ചെയ്തു.

Post a Comment