ദുബായ്: ഗള്‍ഫിനെ സ്വപ്നം കാണാത്ത മലയാളികള്‍ ഉണ്ടോ? ഒരുപക്ഷേ കുറവായിരിക്കാം. കാരണം ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം, തന്‍റെ ജീവിതം മെച്ചപ്പെടുത്താനും കടങ്ങള്‍ വീട്ടാനും ബാധ്യതകള്‍ വീട്ടാനുമുള്ള മാര്‍ഗം ഗള്‍ഫ് തന്നെയാണ്.
നാട്ടില്‍ ജോലിയില്ലാതെ നടക്കുമ്ബോള്‍ ഗള്‍ഫിലേക്ക് വിസ കിട്ടിയാല്‍ വലിയ ആശ്വാസമായിരുന്നു. നേരത്തെ കേരളത്തില്‍ നിന്ന് ധാരാളം പേര്‍ ഗള്‍ഫിലേക്ക് പോയിരുന്നു. ഇപ്പോഴും എണ്ണത്തില്‍ വലിയ ഇടിവ് വന്നിട്ടുണ്ടാകില്ല. ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളിലെ ശരാശരി ശമ്ബള കണക്കുകള്‍ പുറത്തുവന്നതോടെ ഗള്‍ഫിലേക്ക് പോകുന്നവരുടെ എണ്ണം ഇനിയും വര്‍ദ്ധിക്കും.
ഗള്‍ഫ് രാജ്യങ്ങളുടെ ശരാശരി ശമ്ബളത്തിന്‍റെ കാര്യത്തില്‍ യു.എ.ഇയാണ് പട്ടികയില്‍ ഒന്നാമത്. അമേരിക്കന്‍ മാഗസിന്‍ സിഇഒ വേള്‍ഡ് അടുത്തിടെ പുറത്തിറക്കിയ ഒരു കണക്കിലാണ് ഈ വിവരം വെളിപ്പെടുത്തിയത്. ആറ് ജി.സി.സി രാജ്യങ്ങളിലാണ് അറബ് രാജ്യങ്ങളില്‍ തന്നെ ഏറ്റവും ഉയര്‍ന്ന ശരാശരി ശമ്ബളമുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Post a Comment