സ്ത്രീ സുരക്ഷ ലക്ഷ്യമിട്ട് മോട്ടോര്‍ വാഹനനിയമത്തില്‍ ഭേദഗതി വരുത്തി തമിഴ്‌നാട് സര്‍ക്കാര്‍; ബസില്‍ വെച്ച്‌ സ്ത്രീകളെ തുറിച്ച്‌ നോക്കിയാല്‍ ഇനി കേസെടുക്കും

ബസില്‍ വെച്ച്‌ സ്ത്രീകളെ തുറിച്ച്‌ നോക്കിയാല്‍ കേസെടുക്കാം പരാതിയുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യാനും സാധിക്കും.

അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുക, സ്ത്രീകളോട് മോശമായി പെരുമാറുക, ലൈംഗിക അതിക്രമം നടത്തുക എന്നിവയെല്ലാം ഭേദഗതി നിയമ പ്രകാരം ഗുരുതരമായ കുറ്റങ്ങളാണ്.

ഇക്കാര്യത്തില്‍ ഉത്തരവാദിത്വം ബസിലെ കണ്ടക്ടര്‍ക്കാണ് യാത്ര ചെയ്യുന്നതിനിടയില്‍ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് പരാതിയുണ്ടായാല്‍ യാത്രക്കാരനെ ബസ്സില്‍ നിന്ന് പുറത്താക്കി പൊലീസ് സ്റ്റേഷനില്‍ എത്തിക്കേണ്ടത് കണ്ടക്ടറുടെ ചുമതലയാണ്.

സ്ത്രീകളെ നോക്കി ചൂളമടിക്കുക, തുറിച്ച്‌ നോക്കല്‍, ലൈംഗികമായി സ്പര്‍ശിക്കല്‍, മൊബൈലില്‍ സ്ത്രീകളുടെ ഫോട്ടോയോ വീഡിയോയോ എടുക്കല്‍ എന്നിവയെല്ലാം കുറ്റകരമായ പ്രവൃത്തികളാണ്.

സ്ത്രീകളോട് മോശമായി പെരുമാറിയാല്‍ കണ്ടക്ടര്‍ക്കെതിരെയും നടപടിയുണ്ടാവും. പുതിയ നിയമം പ്രകാരം കര്‍ശന ശിക്ഷകളാണ് കണ്ടക്ടര്‍ക്കെതിരെ ഉണ്ടാവുക. സഹായിക്കുകയെന്ന നാട്യത്തില്‍ ബസ്സില്‍ നിന്ന് ഇറങ്ങുമ്ബോഴോ കയറുമ്ബോഴോ സ്ത്രീയെ മോശമായി സ്പര്‍ശിച്ചാല്‍ കണ്ടക്ടര്‍ക്കെതിരെ നടപടി ഉണ്ടാവുമെന്നും പുതുക്കിയ മോട്ടോര്‍ വാഹനനിയമം പറയുന്നു.

Post a Comment

Previous Post Next Post