പാപ്പിനിശേരി: ദേശീയപാതയോരത്തെ വൈദ്യുതി തൂണിന് മുകളിൽ കയറിയ പെരുമ്പാമ്പ് ഷോക്കേറ്റ് ചത്തു. പാപ്പിനിശേരി
എൽ.പി.സ്കൂളിന് മുൻവശത്തെ വൈദ്യുതി തൂണുകൾക്കിടയിൽ ഇന്ന് രാവിലെയാണ് കൂറ്റൻ പെരുമ്പാമ്പിനെ ചത്ത നിലയിൽ കാണപ്പെട്ടത്. എപ്പോഴാണ് തൂണിന് മുകളിൽ കയറിയതെന്ന് വ്യക്തമല്ല. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കെ.എ
സ്.ഇ.ബി അധികൃതർ സ്ഥലത്തെത്തിയാണ് പാമ്പിനെ തൂണിൽ നിന്ന് താഴെ എത്തിച്ചത്.
Post a Comment