ബർലിൻ കുഞ്ഞനന്തൻ നായർ അന്തരിച്ചു



മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബർലിൻ കുഞ്ഞനന്തൻ നായർ (97) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കണ്ണൂർ നാറാത്തെ വീട്ടിലായിരുന്നു അന്ത്യം. എഴുത്തുകാരൻ, പത്രപ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. കമ്മ്യൂണിസ്റ്റുകാരനായ ഇദ്ദേഹം പി കൃഷ്ണപിള്ള, ഏകെ ഗോപാലൻ തുടങ്ങിയ നേതാക്കളുമായി ഉറ്റബന്ധം പുലർത്തിയിരുന്നു. ഇടക്കാലത്ത് പാർട്ടിയിൽ പുറത്താക്കപ്പെട്ടെങ്കിലും പിന്നീട് അനുകൂല നിലപാട് സ്വീകരിച്ചു.

Post a Comment

Previous Post Next Post