സംഗീതപരിപാടിക്കിടെ കോഴിക്കോട് ബീച്ചില്‍ സംഘര്‍ഷം: രണ്ടു പൊലീസുകാരടക്കം ഇരുപതോളം പേര്‍ക്ക് പരിക്ക്

 


കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ സംഗീതപരിപാടിക്കിടെയുണ്ടായ അപകടത്തില്‍ ഇരുപത് പേര്‍ക്ക് പരിക്കേറ്റു.


ബാരിക്കേഡ് മറിഞ്ഞു വീണാണ് ഇത്രയേറെ പേര്‍ക്ക് പരിക്കേറ്റത്. കോഴിക്കോട് ജെഡിടി കോളേജിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ സംഗീതപരിപാടിക്കിടെയായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് പൊലീസ് ഇടപെട്ട് പരിപാടി നിര്‍ത്തിവച്ചു.

കോളേജിന്‍്റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള ഫണ്ട് ശേഖരിക്കാന്‍ വേണ്ടിയായിരുന്നു പരിപാടി നടത്തിയത്. ടിക്കറ്റ് എടുത്താണ് സദസ്സിലേക്ക് ആളെ പ്രവേശിപ്പിച്ചിരുന്നത്. എന്നാല്‍ സീറ്റുകളെല്ലാം നിറഞ്ഞ ശേഷവും ആളുകളെ അകത്തേക്ക് ടിക്കറ്റെടുത്ത് കേറ്റി വിട്ടതോടെ സദസ്സിലും കൗണ്ടറിലും സംഘര്‍ഷാവസ്ഥയുണ്ടായി ഇതിനിടെയാണ് ബാരിക്കേഡ് തകര്‍ന്ന് വീണ് ഇരുപതോളം പേര്‍ക്ക് പരിക്കേറ്റത്. ആളുകള്‍ പ്രകോപിതരായതോടെ പൊലീസ് ലാത്തി വീശി.

പരിപാടിക്ക് ഉള്‍ക്കൊള്ളുന്നതിലും ഇരട്ടിയിലേറെ ആളുകള്‍ എത്തിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണം എന്നാണ് പൊലീസ് പറയുന്നത്. കോഴിക്കോട് ഡിസിപി എ.ശ്രീനിവാസ് അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി കോഴിക്കോട് ബീച്ചില്‍ നിന്നും മുഴുവന്‍ ആളുകളേയും ഒഴിപ്പിച്ചു. ബീച്ചിലെ കടകളും പൊലീസ് ഇടപെട്ട് അടപ്പിച്ചു. അപകടത്തില്‍ രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റു.

Post a Comment

Previous Post Next Post