സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ വ്യാഴാഴ്ച ആരംഭിക്കും

 


സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ വ്യാഴാഴ്ച ആരംഭിക്കും. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്കൂളുകളിലായി ഇതുവരെ 2,33,302 വിദ്യാര്‍ത്ഥികളാണ് പ്രവേശനം നേടിയത്.


ഇതില്‍ 1,39,621 പേര്‍ ആദ്യ രണ്ട് അലോട്ട്മെന്‍റ് വഴി സ്ഥിരപ്രവേശനം നേടി. 77,412 കുട്ടികളെയാണ് താല്‍ക്കാലികമായി ചേര്‍ത്തത്. കായിക മികവിന്റെ അടിസ്ഥാനത്തില്‍ 2,168 പേരും എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി ക്വാട്ടയില്‍ 11,703 പേരും ചേര്‍ന്നു. മാനേജ്മെന്‍റ് ക്വാട്ട പ്രകാരം 1,184 വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗികമായി പ്രവേശനം ലഭിച്ചു. അണ്‍ എയ്ഡഡ് ബാച്ചുകളില്‍ 1,214 പേര്‍ പ്രവേശനം നേടി.

Post a Comment

Previous Post Next Post