ചെറുവത്തൂർ: ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച കാർ മീൻ വണ്ടിയുമായി കൂട്ടിയിടിച്ച് അപകടം യുവാവ് മരിച്ചു.
കൂടെയുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കളെ ഗുരുതരമായ പരിക്കുകളോടെ കണ്ണൂര്‍ ആസ്റ്റര്‍മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചെറുവത്തൂര്‍ ഓര്‍ക്കളത്തെ പരേതനായ രാധാകൃഷ്ണന്‍-കാര്‍ത്യായനി ദമ്പതികളുടെ മകന്‍ കെ.പി.രാജിത്ത്(31) ആണ് മരണപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ 5.50 ഓടെ ദേശീയപാതയില്‍ ചെറുവത്തൂർ മട്ടലായി പെട്രോള്‍ പമ്പിന് സമീപത്താണ് അപകടം. പറശ്ശിനിക്കടവ് ക്ഷേത്രദര്‍ശനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയായിരുന്ന രാജിത്ത്, സുഹൃത്തുക്കളായ ജിതിൻ, അഖിൽ, ഷിജു എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ച ആള്‍ട്ടോ കാറില്‍ ഗോവയില്‍ നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന മീന്‍വണ്ടി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാർ പൂര്‍ണ്ണമായും തകര്‍ന്നു. വിവരമറിഞ്ഞ് തൃക്കരിപ്പൂരില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്‌സും ചന്തേര പോലീസും നാട്ടുകാരും ചേര്‍ന്ന് കാര്‍വെട്ടിപൊളിച്ചാണ് രാജിത്തിനേയും സുഹൃത്തുക്കളേയും പുറത്തെടുത്തത്. ഉടന്‍ ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും രാജിത്ത് മരണപ്പെട്ടിരുന്നു. പരിക്കേറ്റ മൂന്നുപേരുടേയും നില അതീവഗുരുതരമായതിനാല്‍ കണ്ണൂര്‍ ആസ്റ്റര്‍മിംസ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മരണപ്പെട്ട രാജി ത്തിൻ്റെ മൃതദേഹം ചന്തേര പോലീസ് ഇൻക്വസ്റ്റ് നടത്തി.

Post a Comment