കൊച്ചി എടിഎം കവര്‍ച്ച; യുപി സ്വദേശി പിടിയില്‍

 


കൊച്ചി: കൊച്ചിയിലെ എടിഎം കവര്‍ച്ചാകേസിലെ പ്രതി പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശി മുബാറക്കിനെ ഇടപ്പള്ളിയില്‍ നിന്നാണ് പിടികൂടിയത്.


ഇയാളില്‍നിന്നും കവര്‍ച്ചയ്ക്കായി ഉപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തു. മുബാറക്കിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.


നഗരത്തിലെ 11 ഇടങ്ങളിലായാണ് കവര്‍ച്ച നടന്നത്. നഗരത്തിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മുകളിലാണ് കൂടുതലായും മോഷണം നടന്നത്. എടിഎമ്മിലെ പണം വരുന്ന ഭാഗത്ത് കൃത്രിമം നടത്തിയായിരുന്നു തട്ടിപ്പ്. ഇടപാടുകാര്‍ പണം പിന്‍വലിക്കുമ്ബോള്‍ പണം പുറത്തേക്കു വരുന്നത് ഉപകരണം ഉപയോഗിച്ച്‌ തടസപ്പെടുത്തുകയും പിന്നീട് ഇടപാടുകാര്‍ മടങ്ങുമ്ബോള്‍ പണം കൈക്കലാക്കുന്ന രീതിയാണ് ഇയാള്‍ പ്രയോഗിച്ചിരുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.


മോഷണത്തിന് മുബാറക്കിന് മറ്റ് സഹായങ്ങള്‍ ലഭിച്ചിട്ടുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. കളമശ്ശേരിയിലെ എടിഎമ്മില്‍നിന്നും മാത്രമായി ഏഴുതവണയായി കാല്‍ലക്ഷത്തോളം രൂപയാണ് പ്രതി തട്ടിയെടുത്തത്.

Post a Comment

Previous Post Next Post