ന്യൂഡെല്‍ഹി:പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ 10 കോടിയിലധികം കര്‍ഷകര്‍ക്ക് വലിയ ആശ്വാസവുമായി കേന്ദ്ര സര്‍കാര്‍.
ഇ-കെവൈസിയുടെ അവസാന തീയതി ഓഗസ്റ്റ് 31 വരെ നീട്ടി. നേരത്തെ ഈ തീയതി ജൂലൈ 31 ആയിരുന്നു. സര്‍കാര്‍ വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, വളരെ കുറച്ച് കര്‍ഷകര്‍ മാത്രമേ ഇതുവരെ ഇ-കെവൈസി ചെയ്തിട്ടുള്ളൂ, അതിനാലാണ് തീയതി വീണ്ടും നീട്ടിയതെന്ന് സീ ന്യൂസ് റിപോര്‍ട് ചെയ്തു.
ഇനി അവസാന തീയതി നീട്ടാനുള്ള സാധ്യത കുറവാണ്
ഇ-കെവൈസി ചെയ്യാത്ത കര്‍ഷകര്‍ക്ക് 12-ാം ഗഡു സര്‍കാര്‍ നല്‍കില്ലെന്ന് കൃഷിവകുപ്പ് വൃത്തങ്ങള്‍ പറയുന്നു. അതിനാല്‍ ഈ പ്രക്രിയ നടത്തേണ്ടത് ആവശ്യമാണ്. ആദ്യം സര്‍കാര്‍ നിശ്ചയിച്ച അവസാന തീയതി മാര്‍ച് 31 ആയിരുന്നു. ഇതിനുശേഷം ഇത് മെയ് 31, ജൂലൈ 31 എന്നിങ്ങനെ വര്‍ധിപ്പിച്ചു. ഇപ്പോഴത് ഓഗസ്റ്റ് 31 ആയി നീട്ടി. ഇതിനുശേഷം അവസാന തീയതി കൂട്ടാനുള്ള സാധ്യത കുറവാണ്.
12-ാം ഗഡുവായി 4,000 രൂപ വരും
പ്രധാനമന്ത്രി കിസാന്‍ നിധിയുടെ 12-ാം ഗഡു ഉടന്‍ എത്തിയേക്കാം. സെപ്റ്റംബര്‍ ആദ്യവാരം വന്നേക്കുമെന്ന് വൃത്തങ്ങള്‍ അവകാശപ്പെടുന്നു. 11-ാം ഗഡുവിനുള്ള പണം ഇതുവരെ ലഭിച്ചിട്ടില്ലാത്ത കര്‍ഷകര്‍ക്ക് ഇത്തവണ 12-ാം ഗഡുവായി 4,000 രൂപ നല്‍കും.
ഇ-കെവൈസി ചെയ്യേണ്ടതിങ്ങനെ
ഘട്ടം 1:
ഔദ്യോഗിക വെബ്സൈറ്റായ https://pmkisan(dot)gov(dot)in സന്ദര്‍ശിക്കുക.
ഘട്ടം 2:
വെബ്‌സൈറ്റില്‍ 'e-KYC' എന്ന ഓപ്ഷനില്‍ ക്ലിക് ചെയ്യുക. തുടര്‍ന്ന് ആധാര്‍ കാര്‍ഡ് നമ്ബറും ക്യാപ്‌ച കോഡും നല്‍കുക. അതിനു ശേഷം സെര്‍ച് ഓപ്ഷനില്‍ ക്ലിക് ചെയ്യുക.
ഘട്ടം 3
തുടര്‍ന്ന് നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണ്‍ നമ്ബര്‍ നല്‍കി അതില്‍ ലഭിച്ച OTP പൂരിപ്പിക്കുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ഇ-കെവൈസി പൂര്‍ത്തിയാകും.

Post a Comment