തിരുവനന്തപുരം: ഓണത്തോട് അനുബന്ധിച്ച് സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ഈ മാസം 22ന് നടക്കും.
മഞ്ഞ കാർഡ് ഉടമകൾക്ക് 23, 24 തീയതികളിൽ റേഷൻ കടകളിൽ നിന്നും ഭക്ഷ്യക്കിറ്റ് വാങ്ങാം. പിങ്ക് കാർഡ് ഉടമകൾ 25 മുതൽ 27 വരെയുള്ള തീയതികൾക്കുള്ളിൽ കിറ്റ് കൈപ്പറ്റണം.
29 മുതൽ 31 വരെയുള്ള തീയതികളിൽ നീല കാർഡ് ഉടമകൾക്ക് കിറ്റ് ലഭിക്കും. സെപ്റ്റംബർ ഒന്ന് മുതൽ മൂന്ന് വരെയുള്ള തീയതികളിലാണ് വെള്ളക്കാർഡ് ഉടമകൾ കിറ്റ് വാങ്ങേണ്ടത്.
ഈ ദിവസങ്ങളിൽ കിറ്റ് വാങ്ങാൻ കഴിയാത്ത ഏത് കാർഡ് ഉടമകൾക്കും സെപ്റ്റംബർ നാല് മുതൽ ഏഴ് വരെയുള്ള തീയതികളിൽ വാങ്ങാൻ അവസരമുണ്ടാകും. ഓണത്തിന് ശേഷം കിറ്റ് വിതരണം ഉണ്ടാകില്ലെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ സപ്ലൈകോ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കിറ്റുകൾ തയാറായി വരികയാണ്. നെയ്യും പഞ്ചസാരയും കശുവണ്ടിയും ഉൾപ്പടെ 14 ഇനങ്ങളാണ് ഓണക്കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പപ്പടവും ശർക്കരയും ഇത്തവണത്തെ കിറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല.

Post a Comment