ജി​ല്ല​യി​ൽ 22 സ്‌​കൂ​ളു​ക​ളി​ൽ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ ഒ​രു​ങ്ങു​ന്നു

 


ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ ഇ​നി സ്‌​കൂ​ൾ കു​ട്ടി​ക​ൾ​ക്ക് കാ​ലാ​വ​സ്ഥ നി​രീ​ക്ഷി​ക്കാം. ഗ​വേ​ഷ​ണ പ​ഠ​ന​ത്തി​ന്‍റെ വ​ലി​യ സാ​ധ്യ​ത തു​റ​ന്ന് ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ത്ത 22 സ്‌​കൂ​ളു​ക​ളി​ൽ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്നു. ഇ​തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മ​യ്യി​ൽ ഇ​ടൂ​ഴി മാ​ധ​വ​ൻ ന​മ്പൂ​തി​രി സ്മാ​ര​ക ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ നി​ർ​വ​ഹി​ച്ചു.

ജ്യോ​ഗ്ര​ഫി പ​ഠ​ന​വി​ഷ​യ​മു​ള്ള ജി​ല്ല​യി​ലെ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളു​ക​ളി​ലാ​ണ് സ​മ​ഗ്ര​ശി​ക്ഷാ കേ​ര​ളം വെ​ത​ർ സ്റ്റേ​ഷ​ൻ ആ​രം​ഭി​ക്കു​ന്ന​ത്. കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം, പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളു​ടെ സാ​ധ്യ​ത എ​ന്നി​വ നി​രീ​ക്ഷി​ക്കാ​നും പ​ഠി​ക്കാ​നും ഇ​തു​വ​ഴി അ​വ​സ​ര​മു​ണ്ടാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഇ​തി​ലൂ​ടെ പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​റി​വി​ന​പ്പു​റം കാ​ലാ​വ​സ്ഥ നേ​രി​ട്ട് നി​രീ​ക്ഷി​ച്ച് പ​ഠി​ക്കു​ന്ന​തി​ന്‍റെ ഗു​ണം കു​ട്ടി​ക​ൾ​ക്ക് ല​ഭ്യ​മാ​കും.

അ​ത​ത് സ്‌​കൂ​ളു​ക​ളാ​ണ് വെ​ത​ർ സ്റ്റേ​ഷ​നു വേ​ണ്ട ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങി സ​ജ്ജീ​ക​രി​ക്കേ​ണ്ട​ത്. സ​മ​ഗ്ര ശി​ക്ഷാ കേ​ര​ള​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​കും ഇ​വ പ്ര​വ​ർ​ത്തി​ക്കു​ക. 73,000 രൂ​പ​യാ​ണ് ഓ​രോ സ്‌​കൂ​ളു​ക​ൾ​ക്കും അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

കാ​റ്റും മ​ഴ​യും വെ​ളി​ച്ച​വും ല​ഭി​ക്കു​ന്ന തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് കാ​ലാ​വ​സ്ഥാ കേ​ന്ദ്ര​ങ്ങ​ൾ നി​ർ​മി​ക്കേ​ണ്ട​ത്. സ്ഥ​ല​പ​രി​മി​തി​യു​ള്ള സ്‌​കൂ​ളു​ക​ളി​ൽ മ​ട്ടു​പ്പാ​വി​ലും സ്ഥാ​പി​ക്കാം. മ​ട്ടു​പ്പാ​വി​ൽ സ്ഥാ​പി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ൽ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ മാ​നി​ച്ച് സി​സി​ടി​വി ഘ​ടി​പ്പി​ച്ച് അ​തു​വ​ഴി റീ​ഡിം​ഗ് എ​ടു​ക്കും.

മ​ഴ​യു​ടെ തോ​ത് അ​ള​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന മ​ഴ​മാ​പി​നി, കാ​റ്റി​ന്‍റെ തീ​വ്ര​ത അ​ള​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ക​പ്പ് കൗ​ണ്ട​ർ, അ​നി​മോ​മീ​റ്റ​ർ, കാ​റ്റി​ന്‍റെ ദി​ശ മ​ന​സി​ലാ​ക്കാ​ൻ വി​ൻ​ഡ് വെ​യി​ൻ, അ​ന്ത​രീ​ക്ഷ​ത്തി​ലെ ആ​ർ​ദ്ര​ത അ​ള​ക്കാ​ൻ വെ​റ്റ് ആ​ൻ​ഡ് ഡ്രൈ ​ബ​ൾ​ബ് തെ​ർ​മോ​മീ​റ്റ​ർ, ര​ണ്ടു സ​മ​യ​ങ്ങ​ൾ​ക്ക് ഇ​ട​യി​ലു​ള്ള കൂ​ടി​യ​തും കു​റ​ഞ്ഞ​തു​മാ​യ താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന് സി​ക്‌​സി​ന്‍റെ മാ​ക്‌​സി​മം മി​നി​മം തെ​ർ​മോ​മീ​റ്റ​ർ, നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ൽ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ സ്റ്റീ​വ​ൻ സ​ൺ​സ്‌​ക്രീ​ൻ ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​ൻ മെ​ട്രോ​ളോ​ജി​ക്ക​ൽ വ​കു​പ്പ് ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ഓ​രോ കാ​ലാ​വ​സ്ഥാ കേ​ന്ദ്ര​ങ്ങ​ളി​ലും സ​ജീ​ക​രി​ക്കു​ന്ന​ത്. സ്‌​കൂ​ളു​ക​ളി​ൽ കു​ട്ടി​ക​ൾ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി നി​രീ​ക്ഷ​ണം രേ​ഖ​പ്പെ​ടു​ത്തും. ഇ​തി​നാ​യി അ​ധ്യാ​പ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഈ ​മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കും.

Post a Comment

Previous Post Next Post