ചെന്നൈ: പട്ടാപ്പകല്‍ ചെന്നൈ നഗരത്തില്‍ വന്‍ ബാങ്ക് കൊള്ള. ഫെഡറല്‍ ബാങ്കിന്‍റെ അരുമ്ബാക്കം ശാഖയില്‍ നിന്ന് 20 കോടി രൂപയും കോടിക്കണക്കിനു രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും നഷ്ടമായി.
സുരക്ഷാ ജീവനക്കാരനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മയക്കുമരുന്ന് നല്‍കി മയക്കിയാണ് കൊള്ള നടന്നത്. ബാങ്കിലെ ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കെട്ടിയിടുകയും ചെയ്തു.
ബാങ്കിലെ ജീവനക്കാരന്‍റെ നേതൃത്വത്തിലാണ് കവര്‍ച്ച നടന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. ബാങ്കിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുകയാണ്. കുറ്റകൃത്യത്തിന് ശേഷം മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.
അണ്ണാനഗര്‍ ഡെപ്യൂട്ടി കമ്മിഷണറും മറ്റു പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

Post a Comment