കണ്ണൂരിൽ നാളെ (13-08-22) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

 


പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പള്ളിത്തറ, പരവന്‍തട്ട, കാപ്പാട്, മുത്തത്തി സ്‌കൂള്‍ ഭാഗങ്ങളില്‍ ആഗസ്റ്റ് 13 ശനി രാവിലെ 8.:30 മുതല്‍ ഉച്ചക്ക് ഒരു മണി വരെ വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കൂവപ്പൊയില്‍, കോട്ടോല്‍പാറ, ചക്കാലക്കുന്നു ട്രാന്‍സ്‌ഫോര്‍മറിനു കീഴില്‍ ആഗസ്റ്റ് 13 ശനി രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും


കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ മുച്ചിലോട്ടുകാവ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ആഗസ്റ്റ് 13 ശനി രാവിലെ ഏഴ് മുതല്‍ പത്ത് മണി വരെയും പാട്യം വായനശാല ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ പത്ത് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.


കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ പെരുമാച്ചേരി, സി ആര്‍ സി പെരുമാച്ചേരി, പാടിയില്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ആഗസ്റ്റ് 13 ശനി രാവിലെ 09:30 മുതല്‍ വൈകിട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post