വൈദ്യുത കമ്ബികളില്‍ ലോഹത്തോട്ടികള്‍ തട്ടിയുള്ള അപകടങ്ങളൊഴിവാക്കാന്‍ പരിഹാരവുമായി കെഎസ്‌ഇബി. ലോഹത്തോട്ടികള്‍ക്ക് പകരം ഇന്‍സുലേറ്റഡ് വസ്തുക്കള്‍ ഉപയോഗിച്ചുള്ള തോട്ടികള്‍ കെഎസ്‌ഇബി നേരിട്ട് വിതരണം ചെയ്യാനാണ് തീരുമാനം.
ചക്കയും മാങ്ങയുമൊക്കെ അടര്‍ത്തിയെടുക്കാന്‍ ആളുകള്‍ ലോഹത്തോട്ടികള്‍ ഉപയോഗിക്കുമ്ബോഴുള്ള അപകടങ്ങള്‍ ഒഴിവാക്കാനാണിത്.
ഫൈബറോ പിവിസിയോ ഉപയോഗിച്ചുള്ള തോട്ടികള്‍ ഇറക്കാനാണ് ധാരണ. ഇത്തരം ഇന്‍സുലേറ്റഡ് തോട്ടികള്‍ കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ നിര്‍മ്മിക്കും. ഒരു തോട്ടിക്ക് 1860 രൂപ വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. സുരക്ഷിതമായി എങ്ങനെ ഇന്‍സുലേറ്റഡ‍് തോട്ടികളുണ്ടാക്കാമെന്ന് വിദഗ്ദാഭിപ്രായം ആരാഞ്ഞ ശേഷമായിരിക്കും നിര്‍മാണം തുടങ്ങുക.
ഇതിനായി മാസത്തവണയായും പണമടയ്ക്കാം. ഇപ്പോള്‍ ലോഹത്തോട്ടികള്‍ ഉപയോഗിക്കുന്നവര്‍ അവ കെഎസ്‌ഇബിക്ക് നല്‍കിയാല്‍ പകരം തോട്ടികള്‍ നല്‍കും. തോട്ടി ഉപയോഗിക്കുന്നതിനിടെ വൈദ്യുതി കമ്ബിയില്‍ നിന്ന് ഷോക്കേറ്റ് അപകട മരണങ്ങളുണ്ടായ അഞ്ച് സെക്ഷനുകളിലെ 50 ഉപഭോക്താക്കള്‍ക്കാണ് ആദ്യഘട്ടമായി തോട്ടികള്‍ നല്‍കുക.
ലോഹത്തോട്ടികള്‍ തിരികെ നല്‍കാന്‍ സാധിക്കാത്തവര്‍ക്ക് തോട്ടിയുടെ വില മാസതവണ പോലെ വൈദ്യുതിബില്ലില്‍ ചേര്‍ത്തുനല്‍കും. ഇന്‍സുലേറ്റഡ് തോട്ടിയുണ്ടാക്കുന്ന രീതി വ്യാപകമായി പ്രചരിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Post a Comment