ന്യൂഡല്‍ഹി: സിബിഎസ്ഇ പത്ത്, പ്ലസ് ടൂ പരീക്ഷാ ഫലം വൈകിയേക്കും. ഫലം വരുന്നത് വരെ സര്‍വകലാശാല പ്രവേശനം തുടങ്ങരുതെന്ന് ആവശ്യപ്പെട്ട് സിബിഎസ്ഇ യുജിസിക്ക് കത്ത് നല്കി.
ജൂലൈ നാലിന് സിബിഎസ്ഇ പത്താം ക്ലാസിന്റെ പരീക്ഷാ ഫലവും ജൂലൈ 10ന് പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലവും പ്രസിദ്ധീകരിക്കുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍ ഫലപ്രഖ്യാപനത്തിന്റെ തീയതികള്‍ പ്രഖ്യാപിച്ചിട്ടില്ലെന്നാണ് സിബിഎസ്ഇയുടെ വിശദീകരണം. ഈ മാസം 20ന് ശേഷം മാത്രമെ തീയതി സംബന്ധിച്ച് വ്യക്തത വരൂ എന്നാണ് സൂചന.
ആസാം ഉള്‍പ്പെടെയുള്ള വെള്ളപ്പൊക്ക ബാധിത സംസ്ഥാനങ്ങളില്‍ നിന്ന് ഉത്തര കടലാസുകള്‍ ഡല്‍ഹിയിലെത്തിക്കാനുള്ള കാലതാമസമാണ് ഫലം വൈകാന്‍ കാരണമെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം.
ഫലം വൈകുന്ന സാഹചര്യത്തില്‍ ബിരുദ്ധ പ്രവേശനം ലഭിക്കുമോ എന്ന ആശങ്കയിലായിരുന്നു രക്ഷിതാക്കളും വിദ്യാര്‍ഥികളും. ഈ സാഹചര്യത്തിലാണ് ഫലം വരുന്നത് വരെ സര്‍വകലാശാല പ്രവേശനം തുടങ്ങരുതെന്ന് ആവശ്യപ്പെട്ട് സിബിഎസ്ഇ യുജിസിയോട് ആവശ്യപ്പെട്ടത്.

Post a Comment