രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,840 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 16,104 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 1,25,028 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 43 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.14 ശതമാനമാണ്. പ്രതിവാര ടിപിആര്‍ 4.00 ശതമാനമാണ്. രോഗമുക്തി നിരക്ക് 98.51 ശതമാനമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Post a Comment