സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു. ഒരു പവന് 280 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 37240 രൂപയായി. ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ചിരുന്നു. രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വില 35 രൂപ കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റിന് 30 രൂപയും കുറഞ്ഞു. 18 കാരറ്റ് ഗ്രാമിന് വില 3845 രൂപയാണ്.

Post a Comment