ഇനി സംസ്ഥാനത്തെ സ്കൂളുകളില്‍ അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍

 


തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളില്‍ അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാന്‍ ധാരണ. ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി, വിഎച്ച്‌എസ്‌ഇ സ്കൂളുകളില്‍ 100 എംബിപിഎസ് വേഗത്തില്‍ ബ്രോഡ്ബാന്‍‍‍ഡ് ഇന്‍റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്താനാണ് തീരുമാനം.


ഇതിനായി കൈറ്റും ബിഎസ്‌എന്‍എല്ലും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു. പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെയും പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷിന്‍റേയും സാന്നിധ്യത്തില്‍ കൈറ്റ് സിഇഒ, കെ.അന്‍വര്‍ സാദത്തും ബിഎസ്‌എന്‍എല്‍ കേരളാ സിജിഎം, സി.വി.വിനോദുമാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്.

ഇത് പ്രാവര്‍ത്തികമാകുന്നതോടെ സ്കൂളുകളില്‍ ഇന്റര്‍നെറ്റിന് വേഗത കൂടും. നിലവിലെ 8 എംബിപിഎസ് വേഗതയുള്ള ഫൈബര്‍ കണക്ഷനുകളാണ് പന്ത്രണ്ടര ഇരട്ടി വേഗത്തില്‍ ബ്രോഡ്ബാന്‍ഡ് ആകുന്നത്. ഹൈടെക് സ്കൂള്‍ പദ്ധതിയില്‍പ്പെട്ട 4,685 സ്കൂളുകളിലെ 45,000 ക്ലാസ്‍മുറികളില്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പഠനത്തിന് വേഗത കൂടിയ ബ്രോഡ്ബാന്‍റ് ലഭ്യമാകും. പ്രതിവര്‍ഷം നികുതിക്ക് പുറമേ 10,000 രൂപ നിരക്കില്‍ 8 എംബിപിഎസ് വേഗതയില്‍ ബ്രോ‍ഡ്ബാന്‍ഡ് നല്‍കാനുള്ള കരാറില്‍ അധിക തുക ഈടാക്കാതെയാണ് അതിവേഗ ഇന്‍റര്‍നെറ്റ് നല്‍കുന്നത്. ഒരു സ്കൂളിന് പ്രതിമാസം 3,300 ജിബി ഡേറ്റ ഈ വേഗതയില്‍ ഉപയോഗിക്കാം.

Post a Comment

Previous Post Next Post