വയോധികയെ കാണാതായി




തളിപ്പറമ്പ്: വയോധികയെ കാണാതായി. കരിമ്പം അള്ളാംകുളത്തെ മൈത്രിനഗറില്‍ ഇലവുംകുന്നേല്‍ വീട്ടില്‍ റോസമ്മ ഏബ്രഹാമിനെയാണ്(82) കാണാതായത്.രാവിലെ 9.45 മുതല്‍ കാണാനില്ലെന്ന് മകന്‍ ഷാജു ഏബ്രഹാം തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കി. ചാലക്കുടി പോട്ട ധ്യാനകേന്ദ്രത്തിലേക്ക് പോയതായി സംശയിക്കുന്നുണ്ട്. തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിയിലെ നേഴ്‌സിങ്ങ് സൂപ്രണ്ടായിരുന്നു.

പരേതനായ ഏബ്രഹാമിന്റെ ഭാര്യയാണ്.

ഇവരെ കണ്ടുകിട്ടുന്നവര്‍ 9497980884 (എസ്.ഐ, തളിപ്പറമ്പ്), 9497964168(തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍) എന്നീ നമ്പറുകളില്‍ ഏതിലെങ്കിലും ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post