കണ്ണൂര്‍: അതിസുരക്ഷ രജിസ്ട്രേഷന് നമ്ബര്‍ പ്ലേറ്റ് ഇളക്കി മാറ്റി ഫാന്‍സി നമ്ബര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്.
ഫാന്‍സി നമ്ബര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കുന്ന പ്രവണത ജില്ലയില്‍ വ്യാപകമായി കണ്ടുവരുന്നുണ്ടെന്ന് ആര്.ടി.ഒ എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ അറിയിച്ചു. മതിയായ നമ്ബര്‍ പ്ലേറ്റ് ഘടിപ്പിക്കാത്ത വാഹനം പിടിച്ചെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. മോട്ടോര്‍ മേഖലയില്‍ വിവിധ തരത്തിലുള്ള നിയമ ലംഘനം കൂടുന്ന സാഹചര്യത്തില്‍ എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒയുടെ നേതൃത്വത്തില്‍ വാഹന പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ജൂണില്‍ 2474 കേസുകളിലായി 45 ലക്ഷത്തോളം രൂപയാണ് പിഴ ചുമത്തിയത്. ഹൈല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിച്ച 377 കേസുകളും ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിന് 117 കേസുകളും നികുതി അടക്കാത്ത 97 കേസുകളും ഫിറ്റ്നസ് ഇല്ലാത്ത 121 കേസുകളും കൂളിങ് ഫിലിം പതിപ്പിച്ച 498 കേസുകളും അതിസുരക്ഷ നമ്ബര്‍ പ്ലേറ്റ് ഇളക്കിമാറ്റിയ 76 കേസുകളുമാണ് എടുത്തത്. കൂടാതെ 20 ഓളം കുട്ടി ഡ്രൈവര്‍മാരുടെ രക്ഷിതാക്കള്‍ക്കെതിരെയും നടപടിയെടുത്തു. നേരത്തെ കണ്ണൂരിലായിരുന്നു എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. ഇപ്പോള്‍ ഓഫിസ് മട്ടന്നൂരില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങി.

Post a Comment