എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള ദേശീയ പരീക്ഷയായ ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ മെയ്ന്‍ 2022 ഫലം പ്രഖ്യാപിച്ചു. ജൂണ്‍ 23 മുതല്‍ 29 വരെ നടന്ന ആദ്യ ഘട്ടത്തിന്റെ ഫലമാണ് പുറത്തുവന്നത്.
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് പരീക്ഷ നടത്തിയത്. jeemain.nta.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലം അറിയാം. റോള്‍ നമ്പര്‍, ആപ്ലിക്കേഷന്‍ നമ്പര്‍, പാസ് വേര്‍ഡ്, ജനനതീയതി എന്നിവ നല്‍കി സ്‌കോര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

Post a Comment