കഴിഞ്ഞ 21 ദിവസത്തിനകം കുരങ്ങ് പനി റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ യാത്ര ചെയ്തവര്‍ക്ക് മുന്നറിയിപ്പ്. പനിയോടൊപ്പം ശരീരത്തില്‍ തടിപ്പുകള്‍, അല്ലെങ്കില്‍ കുമിളകള്‍, തലവേദന, ശരീരവേദന, പേശി വേദന, തൊണ്ട വേദന, ഭക്ഷണം ഇറക്കാന്‍ പ്രയാസം എന്നീ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ എയര്‍പോര്‍ട്ട് ഹെല്‍പ് ഡെസ്കിനെ സമീപിക്കണം. ഇവർ വീട്ടില്‍ 21 ദിവസം ക്വാറന്റൈൻ ചെയ്യണം. 104, 1056, 0471 2552056 എന്നീ നമ്പറുകളിലും വിളിക്കാം.

Post a Comment