സംസ്ഥാനത്ത് മത്തിക്ക് തീവില

 


മലയാളികളുടെ പ്രിയ മല്‍സ്യവിഭവമായ മത്തിക്ക് ക്ഷാമം. കടലിലെ ലഭ്യതകുറവിനൊപ്പം ട്രോളിംഗ് കൂടി എത്തിയതോടെയാണ് മത്തിക്ഷാമം രൂക്ഷമായത്. നിലവില്‍ കടലില്‍ ഇറങ്ങുന്ന ചുരുക്കം ചില വള്ളങ്ങളില്‍ മാത്രമാണ് മത്തി കിട്ടുന്നത്. എന്നാല്‍ നിലവില്‍ 250 രൂപ മുതല്‍ 320 രൂപ വരെയാണ് ഒരു കിലോ മത്തിയുടെ വില. കടലില്‍ ചൂട് കൂടിയതോടെയാണ് മത്തി ക്ഷാമം രൂക്ഷമായതെന്നാണ് വിലയിരുത്തല്‍. ഈ മാസം 31ന് ട്രോളിംഗ് നിരോധനം അവസാനിക്കും.

Post a Comment

Previous Post Next Post