കാനഡ ബോട്ടപകടം: മൂന്നാമത്തെ മലയാളിയുടെ മൃതദേഹം കണ്ടെത്തി

 


ചാലക്കുടി: കാനഡയിലുണ്ടായ ബോട്ടപകടത്തില്‍ കാണാതായ മൂന്നാമത്തെ മലയാളിയുടെ മൃതദേഹം കണ്ടെത്തി. ചാലക്കുടി അതിരപ്പിള്ളി മാവേലില്‍ ലിയോ മാവേലി (41)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.

എറണാകുളം മലയാറ്റൂര്‍ നീലീശ്വരം നടുവട്ടം സ്വദേശി കോനുക്കുടി ജിയോ പൈലി, കളമശേരി സ്വദേശി കെവിന്‍ ഷാജി (21) എന്നിവരാണ് അപകടത്തില്‍ മരിച്ച മറ്റ് രണ്ടു പേര്‍.

കാനഡയിലെ ബാന്‍ഫ് നാഷനല്‍ പാര്‍ക്കിലെ കാന്‍മോര്‍ സ്പ്രെ തടാകത്തില്‍ ഞായറാഴ്ച‍യാണ് അപകടമുണ്ടായത്. അവധിയാഘോഷിക്കാനായി സുഹൃത്തുക്കള്‍ നടത്തിയ ബോട്ട് സവാരിക്കിടെയാ‍യിരുന്നു സംഭവം. തൃശൂര്‍ സ്വദേശി ജിജോ ജോഷിയാണ് രക്ഷപ്പെട്ടത്.

നീലീശ്വരം കോനുക്കുടി വീട്ടില്‍ പൈലി - ജാന്‍സി ദമ്ബതികളുടെ മകനാണ് ജിയോ (32). പത്ത് വര്‍ഷമായി കാനഡയിലാണ്. മുന്ന് വര്‍ഷം മുമ്ബ് നാട്ടില്‍ വന്നിരുന്നു. ഭാര്യ: ശ്രുതി, മകന്‍: ഒലിവര്‍.

Post a Comment

Previous Post Next Post