കണ്ണൂര്‍ അയ്യന്‍കുന്ന് ഉരുപ്പുംകുറ്റിയില്‍ മാവോയിസ്റ്റുകള്‍ എത്തിയതായി പൊലീസ്

 


ഇരിട്ടി: കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ അയ്യന്‍കുന്ന് ഉരുപ്പുംകുറ്റിയില്‍ മാവോയിസ്റ്റുകള്‍ എത്തിയതായി പൊലീസ്.

ആയുധധാരികളായ മൂന്നംഗ സംഘം മൂന്ന് ദിവസം മുമ്ബാണ് എത്തിയതെന്നും പൊലീസ് അറിയിച്ചു. കരിക്കോട്ടക്കരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി .

നാല് വര്‍ഷം മുമ്ബ് ഇതേ സ്ഥലത്ത് മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതിനു ശേഷമാണ് മൂന്ന് ദിവസം മുമ്ബ് വീണ്ടും മാവോയിസ്റ്റ് സംഘം എത്തിയെന്ന് നാട്ടുകാര്‍ പറയുന്നത്. ഒരു സ്ത്രീയടക്കം മൂന്ന് ആയുധധാരികള്‍ എത്തി വീടുകളില്‍ നിന്ന് ഭക്ഷണ സാമഗ്രികള്‍ ശേഖരിച്ച്‌ പോവുകയായിരുന്നു. നാട്ടുകാര്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഇരിട്ടി ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. സംഭവസ്ഥലത്ത് തണ്ടര്‍ ബോള്‍ട്ട് പരിശോധന നടത്തി.

Post a Comment

Previous Post Next Post