തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. ഇന്നലെ ഒരു പവന് 320 രൂപയാണ് കൂടിയതെങ്കില്‍ ഇന്ന് പവന് 400 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
37,520 രൂപയാണ് ഇന്ന് ഒരു പവന്റെ വില. ഗ്രാമിന് 50 രൂപ കൂടി 4690 രൂപയായി.
ഇന്നലെ ഒരു പവന്റെ വില 37120 രൂപയും ഗ്രാമിന് 4640 രൂപയുമായിരുന്നു. ജുലൈ 21 ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണവില. പവന് 36,800 രൂപയും ഗ്രാമിന് 4600 രൂപയുമായിരുന്നു വില. ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ കുറഞ്ഞതോടെ സ്വര്‍ണവില നാല് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയിരുന്നു.

Post a Comment