കണ്ണൂര്‍ : മട്ടന്നൂരില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി. ഞായറാഴ്‌ച ഉച്ചയോടെ ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം.സമയത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൈയ്യാങ്കളിയില്‍ കലാശിച്ചത്. സ്വകാര്യ ബസ് ജീവനക്കാര്‍ കൂട്ടം തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.
കണ്ണൂരില്‍ നിന്ന് ഇരിട്ടിയിലേക്ക് പോവുകയായിരുന്ന ഹരിശ്രീ, പ്രസാദം എന്നീ ബസുകളിലെ ജീവനക്കാരാണ് തമ്മില്‍തല്ലിയത്. കണ്ണൂരില്‍ നിന്ന് മത്സരിച്ചോടിയെത്തിയ ബസുകള്‍ മട്ടന്നൂര്‍ സ്റ്റാന്‍ഡിലെത്തിയപ്പോഴാണ് നാടകീയ രംഗങ്ങള്‍.
മട്ടന്നൂരില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിന്‍റെ ദൃശ്യം
സംഭവം, അറിഞ്ഞ് മട്ടന്നൂര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍ന്ന് ഇരു ബസുകളും കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ - പയ്യന്നൂര്‍ - കോഴിക്കോട് - മട്ടന്നൂര്‍ റൂട്ടുകളില്‍ ബസുകളുടെ മത്സരയോട്ടം തുടര്‍ക്കഥയാവുകയാണ്. ബസുകളുടെ നിയമലംഘനത്തെ തുടര്‍ന്ന് തലശേരിയിലും കണ്ണൂരിലും നേരത്തേ നിരവധി അപകടങ്ങളുണ്ടായി ആളുകള്‍ക്ക് പരിക്കേറ്റിരുന്നു.
Post a Comment