മില്‍മ ഉല്‍പ്പന്നങ്ങള്‍ക്ക് നാളെ മുതല്‍ വില കൂടും

 


പാല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നാളെ മുതല്‍ വില കൂടുമെന്ന് മില്‍മ ചെയര്‍മാന്‍ കെഎസ് മണി അറിയിച്ചു. മോര്, തൈര്, ലെസ്സി എന്നീ ഉല്‍പ്പന്നങ്ങള്‍ക്ക് 5% വില വര്‍ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ മുതല്‍ പുതുക്കിയ വില നിലവില്‍ വരും. കൃത്യമായ വില നാളെ പ്രസിദ്ധീകരിക്കും. വില നിശ്ചയിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായും കെഎസ് മണി അറിയിച്ചു. ജിഎസ്‌ടിയില്‍ വരുത്തിയ മാറ്റങ്ങളാണ് വില കൂടാന്‍ കാരണം.

Post a Comment

Previous Post Next Post