കണ്ണൂര്‍: ദേശീയപാത പരിയാരം അലകൃത്ത് ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് സഹോദരിയ്ക്ക് പിന്നാലെ സഹോദരനും മരിച്ചു.
പരിയാരം പാച്ചേനി സ്വദേശിനി സ്‌നേഹ (34), ബൈക്കോടിച്ചിരുന്ന സഹോദരന്‍ ലോഗേഷ് എന്നിവരാണ് മരിച്ചത്.
സ്‌നേഹ സംഭവസ്ഥലത്തു തന്നെ മരിച്ചു. ലോഗേഷിനെ പരിയാരം മെഡിക്കല്‍ കോളജ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇന്ന് രാവിലെ 7.15ന് ആണ് അപകടം.
Post a Comment