സംസ്ഥാനത്ത് തിങ്കളാഴ്ച സ്വർണ വിലയിൽ മാറ്റമില്ല. ഗ്രാമിന് 4,690 രൂപയിലും പവന് 37,520 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. പവന് 400 രൂപയും ഗ്രാമിന് 50 രൂപയും വർധിച്ചു ശനിയാഴ്ചയാണ് ഈ നിരക്കിലേക്ക് സ്വർണ വില എത്തിയത്. തുടർച്ചയായ ഇടിവിന് ശേഷം സ്വർണത്തിന് രണ്ട് ദിവസം കൊണ്ട് വർധിച്ചത് ഗ്രാമിന് 90 രൂപയും പവന് 720 രൂപ നിരക്കിലുമാണ്.
.jpg)
Post a Comment