തൃശ്ശൂരിൽ ബാറിൽ സംഘർഷം; ഒരാൾ കുത്തേറ്റു മരിച്ചു

 


തളിക്കുളത്ത് ബാറില്‍ കത്തിക്കുത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. തളിക്കുളം സ്വദേശി ബൈജുവാണ് (35) കൊല്ലപ്പെട്ടത്. തളിക്കുളത്ത് സെന്‍ട്രല്‍ റെസിഡന്‍സി ബാറിലാണ് കത്തിക്കുത്ത് നടന്നത്. ബാറ് ഉടമയുള്‍പ്പെടെ രണ്ട് പേര്‍ക്ക് പരുക്കേറ്റു. ബാര്‍ ഉടമയായ കൃഷ്ണരാജിനും ബൈജുവിന്റെ സുഹൃത്ത് 22കാരനായ അനന്തു എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരുടേയും പരുക്ക് ഗുരുതരമാണ്. അനന്തുവിന്റെ നെഞ്ചിന് താഴെയാണ് പരുക്കേറ്റത്. ഇരുവരേയും തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിലെത്തിയ ഏഴംഗ സംഘമാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പത്ത് ദിവസങ്ങള്‍ക്ക് മുമ്പാണ് ഹോട്ടലിന് ബാര്‍ ലൈസന്‍സ് കിട്ടയത്. ബൈജുവിന്റെ മൃതദേഹം വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post