ഗോ​ഡ്സ് ഓ​ൺ ക​ൺ​ട്രി..! ലോ​ക​ത്തെ മ​നോ​ഹ​ര ഇ​ട​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ കേ​ര​ള​വും

 


ന്യൂഡൽഹി: ലോകത്ത് കണ്ടിരിക്കേണ്ട മനോഹര സ്ഥലങ്ങളുടെ പട്ടികയിൽ കേരളവും. ടൈം മാസിക 2022ൽ തയാറാക്കിയ 50 മനോഹര സ്ഥലങ്ങളുടെ പട്ടികയിലാണ് കേരളം ഉൾപ്പെട്ടിരിക്കുന്നത്. കടൽത്തീരങ്ങൾ, വെള്ളച്ചാട്ടങ്ങൾ, കൊട്ടാരങ്ങൾ, ക്ഷേത്രങ്ങൾ എന്നിവ മൂലം സമ്പന്നമാണ് കേരളമെന്നും ടൈം മാസിക വ്യക്തമാക്കുന്നു.

കേരളത്തെ കൂടാതെ ഇന്ത്യയിൽനിന്ന് അഹമ്മദാബാദും പട്ടികയിൽ ഇടംപിടിച്ചു. കേരളത്തിൽ മോട്ടോർ ഹോം ടൂറിസം വികാസം പ്രാപിച്ചുവരികയാണെന്നും ആദ്യത്തെ കാരവൻ പാർക്ക് വാഗമണിൽ തുറന്നെന്നും മാസികയിലുണ്ട്. ഇന്ത്യയിലെ ആദ്യത്തെ യുനെസ്കോ ലോക പൈതൃക നഗരമായ അഹമ്മദാബാദിൽ പൗരാണികതയും ആധുനികതയും സമ്മേളിക്കുന്നതായി ടൈം മാസിക പറയുന്നു.

Post a Comment

Previous Post Next Post