ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യയുടെ ഐശ്വരി പ്രതാപ് സിങ് തോമര്‍ സ്വര്‍ണം നേടി. ഫൈനലില്‍ ഹംഗറിയുടെ സലാന്‍ പെക് ലറെയാണ് തോമര്‍ തോല്‍പ്പിച്ചത്.
16-12 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരം വിജയിച്ചത്. യോഗ്യതാ റൗണ്ടില്‍ 593 പോയിന്‍റുമായി തോമര്‍ ഒന്നാമതെത്തി. ഫൈനലിലും ആ ഗുണം പുറത്തെടുക്കാന്‍ ഇന്ത്യന്‍ താരത്തിന് കഴിഞ്ഞു.
ഈ ഇനത്തില്‍ ഹംഗറിയുടെ ഇസ്ത്വാന്‍ വെങ്കലം നേടി. ഇതേ ഇനത്തില്‍ മത്സരിച്ച ഇന്ത്യയുടെ ചെയിന്‍ സിംഗ് ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഐശ്വരി പ്രതാപ് സിംഗ് തോമര്‍ ടോക്കിയോ ഒളിമ്ബിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു.

Post a Comment