കണ്ണൂര്‍: ലഹരി മരുന്ന് പിടികൂടുന്ന കേസുകളിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നതിന്നുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്നു കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍.ഇളങ്കോ ഐപിഎസ് അറിയിച്ചു.നേരത്തെ കണ്ണൂരില്‍ ലഹരി മരുന്ന് പിടികൂടിയ രണ്ടു കേസുകളിലായി നാല് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നതായും സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍.
ഇളങ്കോ ഐപിഎസ് പറഞ്ഞു.
അതേസമയം, പോലീസ് വാഹനപരിശോധനക്കിടെ എം ഡി എം എ ലഹരിമരുന്നുമായി യുവാവ് പിടിയിലായി. മട്ടന്നൂര്‍ പോലീസ് സ്റ്റേഷന്‍ SI ശശിധരന്‍റെ നേതൃത്വത്തില്‍ മട്ടന്നൂര്‍ പലോട്ടുപള്ളിയില്‍ രാത്രി കാല വാഹന വാഹന പരിശോധനക്കിടയില്‍ നിര്‍ത്താതെ പോയ കാര്‍ പോലീസ് പിന്തുടര്‍ന്നു . മട്ടന്നൂര്‍ -കണ്ണൂര്‍ റോഡ് ജങ്ഷനില്‍ വച്ച് പിടികൂടുകയായിരുന്നു.ഏകദേശം 75 ഗ്രാം തൂക്കം വരുന്ന എം ഡി എം എ പോലീസ് പരിശോധനയില്‍ കണ്ടെത്തി. പിടികൂടിയ സമയത്ത് പ്രതിയായ ഫഹദ് ഫഹാജസ് എം ഡി എം എ ഉപയോഗിച്ച നിലയില്‍ ആയിരുന്നു.

Post a Comment