പരിയാരത്തുനിന്ന് മോഷ്ടിച്ച കാര്‍ തമിഴ്നാട്ടില്‍ പോളിഷ് വര്‍ക്കിനായി പരിയാരത്തെ വര്‍ക്ക്ഷോപ്പില്‍ ഏല്പിച്ച സ്വിഫ്റ്റ് കാറാണ് മോഷ്ടാക്കള്‍ കടത്തി കൊണ്ടു പോയത്. തമിഴ്നാട് തിരുവണ്ണമലൈ എന്ന സ്ഥലത്ത് നിന്നാണ് കാറ് കണ്ടെത്തിയത്. ആയുര്‍വേദ കോളജിന് സമീപത്തെ അറബ് മോട്ടോര്‍സില്‍ നിന്നാണ് കാര്‍ കവര്‍ന്നത്. വര്‍ക്ക് ഷോപ്പ് ഉടമയുടെ പരാതിയില്‍ പരിയാരം പോലീസ് കേസെടുത്തിരുന്നു.
മേനച്ചൂരിലെ അനീഷ്, ബിജു എന്നിവരുടെ ഉടമസ്ഥതയിലുള്ള വര്‍ക്ക് ഷോപ്പില്‍ നിന്നാണ് കാര്‍ മോഷണം പോയത്. ഇരിട്ടി കൂട്ടുപുഴ സ്വദേശിയുടെ കാര്‍ കഴിഞ്ഞ നവംബറിലാണ് മോഷണം പോയത്.
മോഷണസമയത്ത് കവര്‍ച്ചക്കാര്‍ സിസിടിവി കാമറകള്‍ മുഴുവന്‍ ദിശ തിരിച്ചു വയ്ക്കുകയും തുണി കൊണ്ട് മൂടി മറക്കുകയും ചെയ്തതിനാല്‍ അന്വേഷണം വഴി മുട്ടിയ നിലയിലായിരുന്നു. വര്‍ക്ക് ഷോപ്പിന്റെ താക്കോല്‍ സ്ഥിരമായി സൂക്ഷിക്കുന്ന സ്ഥലത്ത് നിന്നും എടുത്ത് കൊണ്ടുവന്ന് പൂട്ട് തുറന്നാണ് മോഷണം നടത്തിയത്. അതുകൊണ്ടുതന്നെ കൃത്യമായി അറിയുന്നയാള്‍ തന്നെയാണ് മോഷണത്തിനു പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായാണ് വിവരം.

Post a Comment