ആ​ല​ക്കോ​ടിനെ കുരുക്കി തോന്നുംപടി പാ​ർ​ക്കിം​ഗ്

 


ആ​ല​ക്കോ​ട്: തോ​ന്നുംപോ​ലെ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് ആ​ല​ക്കോ​ട് ടൗ​ണി​നെ ഗ​താ​ഗ​ത​ക്കുരുക്കി​ൽ വീ​ർ​പ്പുമു​ട്ടി​ക്കു​ന്നു. കാ​ൽന​ട​ യാ​ത്രി​ക​ർ​ക്ക് പോ​ലും സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യാ​ത്ത രീ​തി​യി​ലാ​ണ് പ​ല​പ്പോ​ഴും വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്. കാ​ൽ​ന​ട​യാ​ത്രി​ക​ർ​ക്ക് റോ​ഡ് മു​റി​ച്ചു ക​ട​ക്കാ​നു​ള്ള സീ​ബ്രാലൈ​നു​ക​ൾ​ക്കു മു​ക​ളി​ൽ വ​രെ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ക​യാ​ണ്. ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണ​ത്തി​ന് വ​ർ​ഷാ​വ​ർ​ഷം പോ​ലീ​സും പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി യോ​ഗം വി​ളി​ച്ചു ചേ​ർ​ക്കാ​റു​ണ്ടെ​ങ്കി​ലും അ​തൊ​രു ച​ട​ങ്ങ് മാ​ത്ര​മാ​യി മാ​റു​ക​യാ​ണ്. ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വാ​റി​ല്ലെ​ന്ന് ജ​നം പ​റ​യു​ന്നു. ബ​സ് സ്റ്റോ​പ്പി​ൽ ഒ​രേ സ​മ​യം മൂ​ന്ന് ബ​സു​ക​ൾ വ​രെ നി​ർ​ത്തി​യി​ടു​ന്ന​തും കു​രു​ക്ക് രൂ​ക്ഷ​മാ​ക്കു​ന്നു​ണ്ട്. ആ​ല​ക്കോ​ട് പാ​ലം മു​ത​ല്‍ ക​മ്യൂ​ണി​റ്റി​ഹാ​ള്‍ വ​രെ​യു​ള്ള അ​ര കി​ലോ മീ​റ്റ​ര്‍ ദൂ​ര​ത്തി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യാ​ത്ത ഒ​രി​ടം പോ​ലു​മി​ല്ല. ടൗ​ണി​ലേ​ക്കു​ള്ള ഇ​ട​വ​ഴി​ക​ളി​ലും പാ​ർ​ക്കിം​ഗ് വ്യാ​പ​ക​മാ​ണ്. പോ​ലീ​സും പ​ഞ്ചാ​യ​ത്തും ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​പെ​ട്ട് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Post a Comment

Previous Post Next Post