അപ്രതീക്ഷിത സാഹചര്യം: കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു

 


മട്ടന്നൂര്‍: പ്രതികൂല കാലാവസ്ഥയില്‍ വിമാനമിറക്കാന്‍ കഴിയാതെ വന്നതോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.

ദോഹയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് കൊച്ചിയിലേക്കും ദുബായില്‍ നിന്നെത്തിയ ഗോഫസ്റ്റ് വിമാനം ബംഗളൂരുവിലേക്കുമാണ് തിരിച്ചുവിട്ടത്.

മൂടല്‍മഞ്ഞു മൂലം പൈലറ്റിന് റണ്‍വേ വ്യക്തമായി കാണാന്‍ കഴിയാതെ വന്നതോടെയാണ് വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടത്. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചിന് കണ്ണൂരിലെത്തേണ്ട എയര്‍ ഇന്ത്യ ദോഹ വിമാനം കൊച്ചിയിലേക്ക് പോയ ശേഷം രാവിലെ 8.50നാണ് തിരികെ കണ്ണൂരിലെത്തിയത്. ബംഗളൂരുവിലേക്ക് തിരിച്ചുവിട്ട ഗോ ഫസ്റ്റ് ഉച്ചയ്ക്ക് 1.40നാണ് കണ്ണൂരിലെത്തിയത്.

Post a Comment

Previous Post Next Post