സൗഹൃദം നടിച്ച് കണ്ണൂർ നഗരത്തിൽ നിന്നും യുവതിയുടെ മാല കവർന്ന യുവാവ് അറസ്റ്റിൽ



കണ്ണൂർ:സ്ത്രീയോട് പരിചയം നടിച്ച് സംസാരിക്കുന്നതിനിടയിൽ യുവതിയുടെ ആറര പവന്റെ സ്വർണമാല കവർന്ന തളിപ്പറമ്പ് സ്വദേശി അറസ്റ്റിൽ. തളിപ്പറമ്പ് കുറ്റിക്കോലിലെ  ഷബീർ(27) ആണ് പിടിയിലായത്.

എടക്കാട് മുനമ്പിലെ മുസ്തഫയുടെ ഭാര്യ വലിയവളപ്പിൽ സജിനയുടെ പരാതിയിലാണ് ഇയാൾക്കെതിരെ കേസ്.

ഇന്നലെ ഉച്ചയോടെ കണ്ണൂർ എകെജി ആശുപത്രിക്ക് സമീപത്ത് വെച്ചാണ് സംഭവം. യുവതിയോട് പരിചയം നടിച്ച് സംസാരിക്കുന്നതിനിടയിൽ കഴുത്തിൽ കിടന്ന ആറര പവൻ സ്വർണമാല കൈക്കലാക്കി ഷബീർ രക്ഷപ്പെടുകയായിരുന്നു.

പരാതിയെത്തുടർന്ന് പോലീസ് കണ്ണൂരിലെ നിരവധി സിസിടിവി ക്യാമറകൾ പരിശോധിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പഴയ ബസ് സ്റ്റാൻഡിൽ വച്ച് ടൗൺ എസ് ഐ ശ്രീജിത്ത് കോടിയേരിയുടെ നേതൃത്വത്തിൽ ഷബീറിനെ പിടികൂടിയത്.



Post a Comment

Previous Post Next Post