വര്‍ദ്ധിച്ചുവരുന്ന ബസ്സപകടങ്ങള്‍: മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് ടീമിന്റെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കി

 


കണ്ണൂര്‍: ബസ്സപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് ടീമിന്റെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കി.

കണ്ണൂര്‍ ജില്ലയിലെ ബസ്സ് സ്റ്റാന്റുകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. സമീപ ദിവസങ്ങളില്‍ കണ്ണൂര്‍ ജില്ലയില്‍ ചെറുതും വലുതുമായ നിരവധി ബസ്‌അപകടങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് പരിശോധന കര്‍ശനമാക്കിയിട്ടുള്ളത്.

മോട്ടോര്‍ വാഹന വകുപ്പിന്റെ കീഴിലുള്ള എന്‍ഫോഴ്സ്മെന്റ് ടീമിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ബസ്സ് സ്റ്റാന്റുകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന നടന്നത്. ബസ്സുകളുടെ റണ്ണിംങ്ങ് കണ്ടീഷന്‍, ടയറുകള്‍, എയര്‍ ഹോണ്‍ , സ്പീഡ് ഗവര്‍ണര്‍, എന്നിവയാണ് കാര്യമായും പരിശോധിച്ചത്.

അതോടൊപ്പം RC, ഇന്‍ഷൂറന്‍സ് , ഡ്രൈവര്‍മാരുടെയും , കണ്ടക്ടര്‍മാരുടെയും ലൈസന്‍സുകള്‍ എന്നിവയും പരിശോധക്ക് വിധേയമാക്കി. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് കൂത്തുപറമ്ബില്‍ പരിശോധനക്കെത്തിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാവിലെ 8 മണിയോടെ ആരംഭിച്ച പരിശോധന വൈകിട്ട് വരെ തുടരും നിയമ ലംഘനം കണ്ടെത്തിയ നിരവധി ബസ്സുകള്‍ക്കെതിരെ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post