ആലക്കോട് പാലം:അപ്പീൽ അനുവദിച്ചു; സ്റ്റേ തുടരും,സർക്കാരും ജനകീയ കമ്മിറ്റിയും ഹൈക്കോടതിയെ സമീപിക്കും


ആലക്കോട്: മലയോര ഹൈവേയിലെ ആലക്കോട് പാലം പുനർ നിർമ്മാണവുമായി ബന്ധപ്പെട്ട് പയ്യന്നൂർ സബ് കോടതിയിൽ സ്വകാര്യ വ്യക്തി സമർപ്പിച്ച ഹർജിയിൽ അപ്പീൽ അനുവദിച്ചുകൊണ്ട് സബ് ജഡ്ജ് ഉണ്ണി കൃഷ്ണൻ ഉത്തരവിട്ടു. ആലക്കോട് പാലത്തിന് സമീപം താമസിക്കുന്ന പുറക്കാട്ട് ബൈജു നൽകിയ ഹർജിയി
ലാണ് സർക്കാർ നിലപാട് തള്ളി കോടതി അപ്പീൽ അനുവദിച്ചത്. ഇതോടെ പാലം നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള ഇടക്കാല കോടതിയുടെ സ്റ്റേ ഉത്തരവ് തുടരും. പാലം നിർമ്മാണം തന്റെ വീടിന് അപകട ഭീഷണി ഉയർത്തുന്നതായി ചൂണ്ടിക്കാട്ടിയാണ് ബൈജു കോടതിയെ സമീപിച്ചിരുന്നത്. നേരത്തെ തളിപ്പറമ്പ് മുൻസിഫ് കോടതിയിൽ നൽകിയിരുന്ന ഹർജി തള്ളിയതിനെത്തുടർന്നാണ് ബൈജു സബ്കോടതിയെ സമീപിച്ചത്. ഇതിനിടയിൽ ബൈജു നൽകിയ ഹർജിയിലാണ് ഇടക്കാല കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. പയ്യന്നൂർ സബ് കോടതിയിൽ നടന്ന വാദത്തിനിടെ പൊതുമരാമത്ത് വകുപ്പ് ഭൂമിയിലാണ് പാലം നിർമ്മിക്കുന്നതെന്നും നിലവിലുള്ള പാലത്തിലെ ഗതാഗതകുരുക്കും പൊതുജന താൽപ്പര്യവും കണക്കിലെടുത്ത് പാലം പുനർനിർമ്മാണത്തിനുള്ള സ്റ്റേ പിൻവലിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ
ഈ വാദങ്ങൾ മുഴുവൻ തള്ളിയാണ് കോടതി ഒറ്റവരി ഉത്തരവിൽ അപ്പീൽ അനുവദിച്ചത്.ബൈജുവിന് വേണ്ടി അഡ്വ . ടി.പി.രാമചന്ദ്രനും സർക്കാരിന് വേണ്ടി ഗവ. പ്ലീഡർ അഡ്വ. അനൂപ്കുമാറുമാണ് ഹാജരായത്.കോടതിവിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് സർക്കാരിന്റെ തീരുമാനം. പാലം നിർമ്മാണം സ്റ്റേ ചെയ്തുള്ള കോടതി ഉത്തരവിനെതിരെ  ഹൈക്കോടതിയെ സമീപിക്കുമെന്ന് ആലക്കോട് പാലം ജനകീയ കമ്മിറ്റി കൺവീനർ കെ.പി.സാബുവും അറിയിച്ചു. സ്ഥല തർക്കങ്ങളെയും കേസുകളെയും തുടർന്ന് മാസങ്ങളായി
പാലം നിർമ്മാണം പാതിവഴിയിൽ നിലച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post